ഇടുക്കിയിൽ യുവാവ് ഭാര്യാ മാതാവിനെ തലയ്ക്കടിച്ചു കൊന്നു; പ്രതി ഒളിവിൽ

Police

ഇടുക്കി മുരിക്കാശ്ശേരിക്ക് സമീപം വാത്തിക്കുടിയിൽ യുവാവ് ഭാര്യാമാതാവിനെ കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊന്നു. വാത്തിക്കുടി ആമ്പക്കാട് ഭാസ്‌കരന്റെ ഭാര്യ രാജമ്മ(60)യാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഭാസ്‌കരനെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്നലെ വൈകുന്നേരമാണ് സംഭവം. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട കുന്നുംപുറത്ത് സുധീഷിനായി(30) തെരച്ചിൽ തുടരുകയാണ്. ഭാസ്‌കരന്റെ മൂത്ത മകൾ രജിതയുടെ ഭർത്താവാണ് സുധീഷ്. മദ്യപിച്ചെത്തിയ സുധീഷ് രജിതയുമായി വഴക്കുണ്ടാകുകയും ഇത് ചോദ്യം ചെയ്യുന്നതിനിടെയാണ് രാജമ്മയെയും ഭാസ്‌കരനെയും ആക്രമിച്ചത്. സ്വകാര്യ ആശുപത്രിയിൽ നഴ്‌സാണ് രജിത
 

Share this story