കേരളത്തിൽ ചിലരുടെ ശ്രദ്ധ സ്വർണ്ണക്കടത്തിൽ: പ്രധാനമന്ത്രി

Modi

സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരള സർക്കാർ യുവാക്കൾക്ക് തൊഴിൽ നൽകുന്നില്ല. സംസ്ഥാനത്ത് അഴിമതിയുടെ കൂത്തരങ്ങ് ആണെന്നും യുവാക്കളുടെ ഭാവികൊണ്ടാണ് സർക്കാർ കളിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ യുവാക്കൾ ഡിജിറ്റൽ ഇന്ത്യയുടെ നേതൃത്വത്തിലേക്ക് വരണം. ഈ നാടിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ നമുക്ക് പരിശ്രമിക്കാമെന്നും മോദി. 

സ്വർണ്ണക്കടത്ത് കേസിനെ കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ബിജെപി രാജ്യത്തെ കയറ്റുമതി വർധിപ്പിക്കാൻ രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണെന്നും എന്നാൽ മറ്റുചിലയാളുകളുടെ അധ്വാനം സ്വർണക്കടത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇവിടെ രാവും പകലും ചിലർ സ്വർണ്ണക്കടത്തിനെ പറ്റിയാണ് ചിന്തിക്കുന്നത്.  ഇതൊന്നും യുവാക്കളിൽ നിന്നും മറച്ചുവെയ്ക്കാനാകില്ല. സർക്കാർ യുവാക്കളുടെ ഭാവി വെച്ച് പന്താടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

യുഡിഎഫിനെയും എൽഡിഎഫിനെയും പ്രധാനമന്ത്രി വിമർശിച്ചു. ഒരു കൂട്ടർ പാർട്ടി താൽപര്യങ്ങൾക്ക് പ്രധാന്യം നൽകുന്നു. മറ്റൊരു കൂട്ടർ ഒരു കുടുംബത്തിന് പ്രാധാന്യം നൽകുന്നു. ബിജെപി ഭരണം കേരളത്തിലും വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share this story