കൊല്ലത്ത് റോഡരികിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി; ഒരാൾ മരിച്ചു, 9 പേർക്ക് പരുക്ക്

accident

കൊല്ലം ജോനകപ്പുറത്ത് റോഡരികിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. 9 പേർക്ക് പരുക്കേറ്റു. ഭിന്നശേഷിക്കാരനായ തമിഴ്‌നാട് കൊടമംഗലം സ്വദേശി പരശുരാമനാണ്(60) മരിച്ചത്

മദ്യലഹരിയിൽ പള്ളിത്തോട്ടം സ്വദേശി സിബിനാണ് ഇവരുടെ ദേഹത്തൂടെ ബൈക്ക് ഓടിച്ചുകയറ്റിയത്. സിബിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. 

മൂന്നാംകരയിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പരശുരാമന്റെ തലയിലൂടെ ബൈക്ക് ഇടിച്ചുകയറിയതാണ് മരണത്തിലേക്ക് നയിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സിബിനും പരുക്കുണ്ട്.
 

Share this story