കൊല്ലത്ത് സർപ്പക്കാവ് അടിച്ചു തകർത്തു, ശിവപ്രതിഷ്ഠ മോഷ്ടിച്ചു; ബിജെപി സ്ഥാനാർഥിയുടെ ഭർത്താവ് പിടിയിൽ

raghu

കൊല്ലം കൊട്ടാരക്കര പള്ളിക്കലിൽ സർപ്പക്കാവ് അടിച്ചു തകർത്ത കേസിൽ പ്രതി പിടിയിൽ. പള്ളിക്കൽ സ്വദേശി രഘുവാണ് പിടിയിലായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ബിജെപി സ്ഥാനാർഥിയുടെ ഭർത്താവാണ് പ്രതി. ഡിസംബർ 21ന് രാത്രിയാണ് പള്ളിക്കലിലെ സർപ്പക്കാവിൽ ആക്രമണം നടന്നത്. 

അക്രമി ശിവപ്രതിഷ്ഠ കടത്തി കൊണ്ടുപോകുകയും ചെയ്തു. കൂടാതെ നാഗപ്രതിഷ്ഠകൾ പിഴുതെറിഞ്ഞിരുന്നു. കാവിന് മുന്നിലുള്ള ദേവിക്ഷേത്രത്തിലെ കൽവിളക്കുകൾ തകർത്തു. ഓഫീസിലെ മേശയും കസേരകളും നശിപ്പിക്കുകയും ചെയ്തു

കൊട്ടാരക്കര പോലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം പ്രതിയെ കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
 

Tags

Share this story