കൊല്ലം പുത്തൂരിൽ ഗൃഹനാഥൻ സ്വയം ചിതയൊരുക്കി തീ കൊളുത്തി ആത്മഹത്യ ചെയ്തു

vijayakumar

കൊല്ലം പുത്തൂരിൽ സ്വയം ചിതയൊരുക്കി തീ കൊളുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മാറാനാട് സ്വദേശി വിജയകുമാറാണ് മരിച്ചത്. 68 വയസ്സായിരുന്നു. സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിൽ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണം

വിജയകുമാറിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സഹോദരിയുടെ വീടിനോട് ചേർന്നുള്ള കുടുംബവീട്ടിലാണ് വിജയകുമാർ താമസിച്ചിരുന്നത്. ഇന്ന് പുലർച്ചെയാണ് വീട്ടുകാർ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. കെട്ടിട നിർമാണ തൊഴിലാളിയായ വിജയകുമാർ ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഇതിനാൽ ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. സാമ്പത്തിക ബാധ്യതകളും വിജയകുമാറിനുണ്ടായിരുന്നു എന്നാണ് സൂചന. 


 

Share this story