കൊട്ടിയൂരിൽ കടുവ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങി

kaduva

കണ്ണൂർ കൊട്ടിയൂരിൽ കടുവ കൃഷിയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങി. ചൊവ്വാഴ്ച പുലർച്ചെ പന്ന്യാമലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിംഗിന് പോയ തൊഴിലാളികളാണ് കടുവ കമ്പിവേലിയിൽ കുടുങ്ങിയത് കണ്ടത്

ഇവർ ഉടനെ വിവരം വനംവകുപ്പിനെ അറിയിച്ചു. മണത്തലയിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. കടുവ കമ്പിവേലിയിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ട് ഇവിടേക്കുള്ള റോഡുകളെല്ലാം അടച്ചിട്ടുണ്ട്

മാനന്തവാടിയിൽ നിന്നും മയക്കുവെടി വിദഗ്ധർ എത്തിയ ശേഷമേ കടുവയെ പിടികൂടുന്ന കാര്യം തീരുമാനിക്കു. പ്രദേശത്ത് പോലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
 

Share this story