മലപ്പുറത്ത് എസ് ഐ ആറിന്റെ പേരിലെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്നു

Police

മലപ്പുറത്ത് എസ് ഐ ആറിന്റെ പേരിലെത്തി കവർച്ച. മലപ്പുറം ആതവനാട് ചകിരിപ്പാറ സ്വദേശിയുടെ സ്വർണം കവർന്നു. നബീസയുടെ രണ്ടര പവന്റെ സ്വർണമാണ് കവർന്നത്. സ്ത്രീ വേഷത്തിൽ എത്തിയ യുവാവാണ് മാല പൊട്ടിച്ചതെന്ന് വീട്ടമ്മ പറഞ്ഞു. 

ഇന്നലെ ഉച്ചക്കാണ് സംഭവം നടന്നത്. നബീസയെ ദേഹോപദ്രവം ഏൽപ്പിച്ചെന്നും പരാതിയുണ്ട്്. പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീ വേഷത്തിലെത്തി എസ്‌ഐആർ ഫോമിന്റെ പേരിൽ വീട്ടിൽ കയറുകയായിരുന്നു. 

ഇന്നലെ ഉച്ചക്കായിരുന്നു സംഭവം .യുവതിയെ മോഷ്ടാവ് ആക്രമിച്ചാണ് സ്വർണ്ണം എടുത്തത്. കഴുത്തിന് ചവിട്ടേറ്റ വീട്ടമ്മയ്ക്ക് കാര്യമായ പരുക്കേറ്റിട്ടുണ്ട്.
 

Tags

Share this story