മലപ്പുറത്ത് വയോധികന്റെ കണ്ണിൽ മുളക് പൊടി വിതറി മർദിച്ചു; ഓട്ടിസം ബാധിതനായ മകനും മർദനമേറ്റു

UNNI
മലപ്പുറം മഞ്ചേരിയിൽ വയോധികന് ക്രൂരമർദനം. മഞ്ചേരി കാരപ്പറമ്പ് സ്വദേശി 65കാരനായ ഉണ്ണി മുഹമ്മദിനാണ് മർദനമേറ്റത്. ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ഓട്ടിസം ബാധിതനായ മകനും പരുക്കേറ്റു. സ്ഥലതർക്കത്തെ തുടർന്ന് ബന്ധുവായ യൂസഫും മകൻ റാഷിനുമാണ് ഇവരെ മർദിച്ചത്. കണ്ണിൽ മുളക് പൊടി വിതറിയാണ് മർദിച്ചതെന്ന് ഉണ്ണി മുഹമ്മദ് പറഞ്ഞു.
 

Share this story