മലയാറ്റൂരിൽ തീർഥാടനത്തിനെത്തിയ രണ്ട് പേർ കൂടി മുങ്ങിമരിച്ചു; ഇന്നത്തെ മൂന്നാമത്തെ മരണം

mungi maranam

മലയാറ്റൂരിൽ വീണ്ടും മുങ്ങിമരണം. തീർഥാടനത്തിനെത്തിയ രണ്ട് പേർ പുഴയിൽ മുങ്ങിമരിച്ചു. ഊട്ടി സ്വദേശികളായ മണി, റൊണാൾഡ് എന്നിവരാണ് മരിച്ചത്. 

ഉച്ചയോടെയാണ് ദാരുണ സംഭവമുണ്ടായത്. മലയാറ്റൂർ താഴത്തെ പള്ളിക്ക് സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു അഞ്ച് പേരടങ്ങുന്ന തീർഥാടക സംഘം. ഇവരിൽ രണ്ട് പേ പുഴയിൽ മുങ്ങിപ്പോകുകയായിരുന്നു

രാവിലെയും ഒരു മരണം സംഭവിച്ചിരുന്നു. വൈപ്പിൻ സ്വദേശി സനോജ് ഇല്ലിത്തോട് പുഴയിൽ മുങ്ങിമരിച്ചിരുന്നു. ഈ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയാണ് രണ്ടാമത്തെ അപകടമുണ്ടായത്.
 

Share this story