പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളി തീച്ചൂളയിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു
Apr 27, 2023, 10:42 IST

പെരുമ്പാവൂരിൽ ഓടയ്ക്കാലി യൂണിവേഴ്‌സൽ പ്ലൈവുഡ് കമ്പനിയിൽ തൊഴിലാളി തീച്ചൂളയിൽ പെട്ടു. കൊൽക്കത്ത സ്വദേശി നസീറാണ്(23) തീ ചൂളയിൽ വീണത്. 15 അടി ഗർത്തത്തിലേക്കാണ് തൊഴിലാളി വീണത്. രാവിലെ പൈപ്പ് ഉപയോഗിച്ച് നനച്ചു കൊണ്ടിരിക്കെ അടിഭാഗം കത്തിയമർന്ന് 15 അടി താഴ്ചയിൽ വീഴുകയായിരുന്നു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.