പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതിയുടെ അമ്മയെ വീട്ടിൽ കയറി കൊലപ്പെടുത്തി
Mon, 20 Feb 2023

പത്തനംതിട്ട ഏനാദിമംഗലത്ത് കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു. ഒഴിവുപാറ സ്വദേശി സൂര്യലാലിന്റെ അമ്മയെയാണ് വീട്ടിൽ കയറി വെട്ടിക്കൊന്നത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സൂര്യലാലിന്റെ അമ്മ സുജാത ചികിത്സയിലിരിക്കെയാണ് മരിച്ചത്
ഇന്നലെ അർധരാത്രിയാണ് സൂര്യലാലിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. സംഭവം നടക്കുമ്പോൾ സുജാത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സൂര്യലാലും സഹോദരൻ ചന്ദ്രലാലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇവരുമായി വൈരാഗ്യമുള്ളവരാണ് ആക്രമണത്തിന് പിന്നിൽ