തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു

Police

തിരുവനന്തപുരം മങ്കാട്ടു കടവിൽ ഓട്ടോ ഡ്രൈവറെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു. പെരുകാവ് സ്വദേശി അരുണിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് നാലംഗ സംഘം വീട്ടിൽ കയറി അരുണിനെ വെട്ടിയത്. ഇരു കൈകൾക്കും ഗുരുതരമായി പരുക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അരുണിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അക്രമി സംഘത്തിനായി പോലീസ് തെരച്ചിൽ തുടങ്ങി. അരുണിനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പോലീസ് പറയുന്നു.
 

Share this story