തൃശ്ശൂരിൽ മദ്യലഹരിയിൽ യുവാവ് പിതാവിനെ മർദിച്ചു കൊന്നു

joy

തൃശ്ശൂർ ചേർപ്പിൽ കോടന്നൂരിനടുത്ത് മകൻ അച്ഛനെ മർദിച്ചു കൊന്നു. ആര്യംപാടം ചിറമ്മൽ ജോയ്(60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ റിജോയെ(25) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന റിജോയെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്താത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

പ്രതി മദ്യലഹരിയിലായിരുന്നു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ മദ്യപിച്ച് എത്തിയ റിജോ കിടന്നുറങ്ങി. നേരം വൈകിയിട്ടും തന്നെ വിളിച്ചുണർത്തിയില്ലെന്ന് പറഞ്ഞ് പിതാവുമായി തർക്കം ആരംഭിച്ചു. തർക്കത്തിനിടെ റിജോ ജോയിയെ ഇടിച്ച് താഴെയിടുകയും തലപിടിച്ച് നിലത്തിടിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജോയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
 

Share this story