തൃശ്ശൂരിൽ തെങ്ങും തോട്ടത്തിൽ തീ പിടിച്ച് ജോലിക്കാരൻ പൊള്ളലേറ്റ് മരിച്ചു
Tue, 28 Feb 2023

തൃശൂർ പുല്ലൂരിൽ തെങ്ങിൻ പറമ്പിൽ തീ പിടിച്ച് ജോലിക്കാരൻ പൊള്ളലേറ്റ് മരിച്ചു. പറമ്പിൽ ജോലിയ്ക്കായി നിന്നിരുന്ന ഊരകം സ്വദേശി മണമാടത്തിൽ സുബ്രൻ (75) എന്നയാളാണ് മരിച്ചത്. പറമ്പിൽ തീ പടരുന്നത് കണ്ട് പരിസരവാസികളുടെ നേതൃത്വത്തിൽ തീ അണയ്ക്കാൻ ശ്രമിക്കുകയും ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പറമ്പിൽ പൊള്ളലേറ്റ് അവശനിലയിൽ സുബ്രനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.