തൃശ്ശൂരിൽ മത്സരം ബിജെപിയും കോൺഗ്രസും തമ്മിൽ; ചാണകവെള്ളം തളിക്കാൻ വെല്ലുവിളിച്ച് ടിഎൻ പ്രതാപൻ

prathapan

തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് ടിഎൻ പ്രതാപൻ എംപി. തൃശ്ശൂരിൽ ബിജെപി ബോധപൂർവം വർഗീയ സംഘർഷത്തിന് ശ്രമിക്കുന്നു. തെരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന് കണ്ടപ്പോൾ സാമുദായിക സംഘർഷമുണ്ടാക്കാനും വിഭാഗീയത ഉണ്ടാക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. തൃശ്ശൂരിൽ വർഗീയ സംഘർഷമുണ്ടാക്കാൻ നോക്കേണ്ടെന്നും അത് നടക്കില്ലെന്നും ടിഎൻ പ്രതാപൻ പറഞ്ഞു

ആർ എസ് എസിന്റെയും ബിജെപിയുടെയും ഏത് വെല്ലുവിളിയും ഏറ്റെടുക്കുന്നു. തനിക്ക് നേരെ ചാണകവെള്ളം തളിക്കാൻ ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷിനെ പ്രതാപൻ വെല്ലുവിളിച്ചു. ശരീരത്തിന് മീൻ മണമുള്ളവനാണ് താൻ. ചാണകം മെഴുകിയ തറയിൽ കിടന്നിട്ടുമുണ്ട്. നിങ്ങൾ പറയുന്ന സ്ഥലത്ത് വരാമെന്നും വെല്ലുവിളിക്കുന്നതായും പ്രതാപൻ പറഞ്ഞു.
 

Share this story