വയനാട്ടിൽ മത്സരം താനും രാഹുൽ ഗാന്ധിയും തമ്മിൽ; എൽഡിഎഫിന് പ്രാധാന്യമില്ല: കെ സുരേന്ദ്രൻ

surendran

വയനാട്ടിലെ മത്സരം താനും രാഹുൽ ഗാന്ധിയും തമ്മിലാണെന്ന് എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രൻ. ഇന്ത്യ മുന്നണിയുടെ ഒറിജിനൽ സ്ഥാനാർഥിക്കെതിരെയാണ് തന്റെ മത്സരം. ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറില്ലെന്നും സുരേന്ദ്രൻ പറഞ്ഞു

എൽഡിഎഫിനെ സംബന്ധിച്ച് അത്ര പ്രാധാന്യം ഈ തെരഞ്ഞെടുപ്പിനില്ല. ഇക്കൊല്ലം കേരളത്തിൽ ബിജെപി രണ്ടക്ക സീറ്റ് നേടുമെന്നാണ് മോദിജി പറഞ്ഞത്. വയനാട്ടിൽ കോൺഗ്രസിന് മേൽക്കോയ്മ ഒന്നുമില്ല. നെഹ്‌റു കുടുംബത്തിന്റെ കുത്തകയായിരുന്ന അമേഠിയിൽ വരെ മാറ്റങ്ങളുണ്ടായിട്ടുണ്ട്

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര നിർദേശത്തെ തുടർന്നാണ് താൻ മത്സരിക്കുന്നത്. എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി വയനാട്ടിൽ ഒട്ടും സ്വീകാര്യനല്ലെന്നും സുരേന്ദ്രൻ പറഞ്ഞു
 

Share this story