ശ്രീകാര്യത്ത് ചീത്തവിളി ചോദ്യം ചെയ്തതിന് മൂന്ന് പേരെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവം; പ്രതി ഒളിവിൽ

Police

തിരുവനന്തപുരം ശ്രീകാര്യത്ത് മൂന്ന് പേരെ കുത്തിപ്പരുക്കേൽപ്പിച്ച കേസിൽ പ്രതി ഒളിവിൽ. ഇന്നലെ രാത്രി 11 മണിയോടെയാണ് മൂന്ന് പേർക്ക് കുത്തേറ്റത്. മദ്യപിച്ച് ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിനാണ് മദ്യപ സംഘം മൂന്ന് പേരെ കുത്തിയത്

പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരൻ രതീഷ്, ബന്ധുവായ രഞ്ജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. ഇവരുടെ അയൽവാസിയായ സഞ്ജയും സുഹൃത്തുക്കളുമാണ് ആക്രമിച്ചത്. 

രാജേഷിന് കൈയിലും രതീഷിന് മുതുകിലും രഞ്ജിത്തിന് കാലിനുമാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സഞ്ജയ് ഒളിവിലാണെന്നാണ് ശ്രീകാര്യം പോലീസ് പറയുന്നത്. പ്രതിക്കായി അന്വേഷണം തുടരുകയാണ്‌
 

Tags

Share this story