സൈബറാക്രമണത്തെ തുടർന്ന് യുവതി മരിച്ച സംഭവം; പ്രതി അരുൺ ലോഡ്ജ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ
Thu, 4 May 2023

കോട്ടയം കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി അരുൺ വിദ്യാധരനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാസർകോട് കാഞ്ഞങ്ങാടുള്ള ലോഡ്ജ് മുറിയിലാണ് അരുൺ വിദ്യാധരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോതനല്ലൂർ സ്വദേശിനിയായ വി എം ആതിരയാണ് സൈബർ ആക്രമണത്തെ തുടർന്ന് ജീവനൊടുക്കിയത്
ആതിരയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ അരുണിനായി പോലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇയാൾ കോയമ്പത്തൂരിലാണെന്നാണ് കണ്ടെത്തിയത്. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
ഇന്ന് രാവിലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം ലോഡ്ജ് ജീവനക്കാർ പോലീസിനെ അറിയിച്ചത്. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് അരുൺ വിദ്യാധരനാണെന്ന് മനസ്സിലായത്.