പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയ സംഭവം; പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

payyambalam

കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾ രാസലായനി ഒഴിച്ച് വികൃതമാക്കിയ സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ബീച്ചിൽ കുപ്പി പെറുക്കി വിൽപ്പന നടത്തുന്നയാളാണ് കസ്റ്റഡിയിലുള്ളത്. 

സ്മൃതി കുടീരങ്ങൾക്ക് സമീപം പോലീസ് സിസിടിവി സ്ഥാപിച്ചു. സോഫ്റ്റ് ഡ്രിങ്ക് ഒഴിച്ചാണ് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതെന്നാണ് സംശിക്കുന്നത്. സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. സ്ഥലത്ത് നിന്ന് കിട്ടിയ കുപ്പികളിലൊന്നിൽ ബാക്കി വന്ന സോഫ്റ്റ് ഡ്രിങ്ക് ഒഴിക്കുന്നതിനിടെ അത് കുടീരങ്ങളിലായതാണ് എന്നാണ് പോലീസ് പറയുന്നത്. പിന്നിൽ രാഷ്ട്രീയമില്ലെന്നും പോലീസ് പറയുന്നു.
 

Share this story