നെടുങ്കയത്ത് വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവം; ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

sivankutty

മലപ്പുറം നെടുങ്കയത്ത് രണ്ട് വിദ്യാർഥിനികൾ മുങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദേശം നൽകിയതായി മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ വകുപ്പുതല റിപ്പോർട്ട് നിർദേശിക്കാൻ മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടർക്കും നിർദേശം നൽകിയിട്ടുണ്ട്

കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. സാധ്യമായ എല്ലാ സഹായങ്ങളും കുട്ടികളുടെ കുടുംബത്തിന് സർക്കാർ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കൽപകഞ്ചേരി കല്ലിങ്കൽ പറമ്പ് എംഎസ്എം എച്ച് എസ്എസിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് വിഭാഗത്തിൽ പ്രകൃതി പഠനത്തിന് പോയ വിദ്യാർഥിനികളാണ് മുങ്ങിമരിച്ചത്

നെടുങ്കയം കരിമ്പുഴയിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ മുർഷിന, ആറാം ക്ലാസ് വിദ്യാർഥിനി ആയിഷ റുദ എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടെ കുട്ടികൾ കയത്തിൽ മുങ്ങിപ്പോകുകയായിരുന്നു.
 

Share this story