വിമാനം തിരുവനന്തപുരത്ത് എമർജൻസി ലാൻഡിംഗ് നടത്തിയ സംഭവം; പൈലറ്റിന് സസ്‌പെൻഷൻ
Sat, 25 Feb 2023

കോഴിക്കോട് നിന്നും ദമാമിലേക്ക് പറന്നുയർന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കേണ്ടി വന്ന സംഭവത്തിൽ പൈലറ്റിന് സസ്‌പെൻഷൻ. ടേക്ക് ഓഫിനിടെ പിൻചിറകിൽ അപകടമുണ്ടായതിന് കാരണം വിമാനത്തിന്റെ ഭാര നിർണയത്തിൽ പൈലറ്റിനുണ്ടായ പിഴവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി
ഇന്നലെയാണ് ദമാമിലേക്ക് പറന്നുയർന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടര മണിക്കൂറിന് ശേഷം തിരുവനന്തപുരത്ത് ഇറക്കിയത്. കരിപ്പൂരിൽ തന്നെ വിമാനം ആദ്യമിറക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് കൂടുതൽ സുരക്ഷിതമായ വിമാനത്താവളമെന്ന നിലയ്ക്ക് തിരുവനന്തപുരത്ത് ഇറക്കുകയായിരുന്നു. ഇതിന് മുമ്പ് കൊച്ചിയിലും ലാൻഡിംഗ് അനുമതി തേടിയിരുന്നു.