സിപിഎം ജാഥക്ക് സ്‌കൂൾ ബസ് ഉപയോഗിച്ച സംഭവം; പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്
Mon, 13 Mar 2023

പേരാമ്പ്രയിൽ സിപിഎം ജനകീയ പ്രതിരോധ ജാഥക്ക് സ്‌കൂൾ ബസ് ഉപയോഗിച്ച സംഭവത്തിൽ സ്‌കൂൾ ബസിന് പിഴ ചുമത്തി. പെർമിറ്റ് വ്യവസ്ഥ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബസിന് പിഴ ചുമത്തിയത്. പൊതുസമ്മേളനത്തിനായി ആളെ എത്തിക്കാൻ സ്‌കൂൾ ബസ് ഉപയോഗിച്ചിരുന്നു. കോൺട്രാക്ട് കാരിയേജ് നികുതിയായി 11,700 രൂപയാണ് പിഴ. പെർമിറ്റ് ലംഘനം നടത്തിയതിന് 3000 രൂപയും പിഴയായി ഈടാക്കി
യൂത്ത് കോൺഗ്രസാണ് സംഭവത്തിൽ പരാതി നൽകിയത്. ഫെബ്രുവരി 24ന് നടന്ന ജാഥയിൽ ആളുകളെ എത്തിച്ചത് സ്‌കൂൾ ബസിലായിരുന്നു എന്നാണ് പരാതി. തുടർന്നാണ് മോട്ടോർ വാഹനവകുപ്പ് അന്വേഷണം നടത്തി നടപടിയെടുത്തത്.