മോഹൻലാലിന്റെ മൊഴിയെടുത്ത് ആദായനികുതി വകുപ്പ്: സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ തേടി

Mohanlal

കൊച്ചി: നടൻ മോഹൻലാലിന്റെ മൊഴി രേഖപ്പെടുത്തി ആദായ നികുതി വകുപ്പ്. രണ്ട് മാസം മുമ്പ് നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് നടപടി. മോഹൻലാലിന്റെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ തേടിയതായാണ് വിവരം.

വിദേശത്തെ സ്വത്ത് വകകളുടെയും വിവരങ്ങൾ തേടിയിട്ടുണ്ട്. ചില സാമ്പത്തിക കാര്യങ്ങളിൽ മോഹൻലാലിൽ നിന്ന് വ്യക്തത തേടിയെന്ന് ഐ ടി വൃത്തങ്ങൾ അറിയിച്ചു. നേരത്തെ നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മൊഴിയും ആദായ നികുതി വകുപ്പ് തേടിയിരുന്നു. ഇതിൽ മോഹൻലാലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൂടി ഉണ്ടായിരുന്നു. ഇക്കാര്യത്തിലും മോഹൻലാലിൽ നിന്ന് വിശദീകരണം തേടിയതായാണ് വിവരം.

അതേസമയം, മലയാള സിനിമാ മേഖലയിലെ ചില പ്രമുഖ താരങ്ങളുടെ വിദേശ ബാങ്ക് അക്കൗണ്ടുകളും ഇടപാടുകളും സംബന്ധിച്ച രേഖകൾ ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

Share this story