കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

dk

കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ആദായ നികുതി വകുപ്പ് നോട്ടീസ്. മുൻപ് തന്നെ പരിഹരിച്ച വിഷയത്തിന്റെ പേരിലാണ് തനിക്ക് വീണ്ടും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് ഡി കെ ശിവകുമാർ ആരോപിച്ചു. നോട്ടീസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. 

ഈ രാജ്യത്ത് ജനാധിപത്യമുണ്ട്. നിയമവ്യവസ്ഥയുണ്ട്. എന്നിട്ടും ഉദ്യോഗസ്ഥരോട് ഇത്തരം കാര്യങ്ങൾ ചെയ്യാൻ ബിജെപി സർക്കാരാണ് നിർദേശിക്കുന്നതെന്നും ഡി കെ ശിവകുമാർ കുറ്റപ്പെടുത്തി. ഇന്നലെ രാത്രിയാണ് തനിക്ക് നോട്ടീസ് ലഭിച്ചതെന്ന് ഡി കെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. 

ഇന്ത്യ മുന്നണി എൻഡിഎ മുന്നണിയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുമെന്നതിനാൽ പ്രതിപക്ഷത്തിൽ ഭയം ജനിപ്പിക്കാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ഡി കെ ശിവകുമാർ കുറ്റപ്പെടുത്തി. ബിജെപിയ്ക്ക് പരാജയഭീതിയാണെന്നും അവർ തങ്ങളുടെ ബലഹീനത തിരിച്ചറിഞ്ഞ് കഴിഞ്ഞെന്നും ഡി കെ ശിവകുമാർ പറഞ്ഞു
 

Share this story