ഇ പിയുടെ ഭാര്യക്ക് ഓഹരിയുള്ള വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ep

കണ്ണൂർ വൈദേകം റിസോർട്ടിൽ റെയ്ഡ്. ആദായ നികുതി വകുപ്പാണ് പരിശോധന നടത്തുന്നത്. ഇ പി ജയരാജന്റെ മകൻ ജയ്‌സനും ഭാര്യ ഇന്ദിരക്കും ഓഹരിയുള്ളതാണ് വൈദേകം റിസോർട്ട്. റിസോർട്ടിനെതിരെ എൻഫോഴ്‌സ്‌മെന്റ് വിഭാഗവും അന്വേഷണവുമായി മുന്നോട്ട് പോകുന്നുണ്ട്. ഇ പി ജയരാജന്റെ മകൻ ഡയറക്ടർ ആയ ആയുർവേദ റിസോർട്ടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇഡി അന്വേഷണം.


ഇ ഡി കൊച്ചി യുണിറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്.

Share this story