ആദായ നികുതി വകുപ്പിന്റെ നോട്ടീസ്: കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്, അടുത്താഴ്ച ഹർജി നൽകും

 ആദായ നികുതി വകുപ്പ് നോട്ടീസുകളിൽ സുപ്രീം കോടതിയിൽ അടുത്താഴ്ച കോൺഗ്രസ് ഹർജി നൽകും. 30 വർഷം മുമ്പുള്ള നികുതി ഇപ്പോൾ ചോദിച്ചതിൽ തർക്കമുന്നയിച്ചാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജൻസികളുടെ നീക്കം ചട്ടലംഘനമാണെന്നും നേതാക്കൾ അറിയിച്ചു. സംഭവത്തിൽ രാജ്യവ്യാപകമായി ഇന്ന് കോൺഗ്രസ് പ്രതിഷേധിക്കും.

ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രതിഷേധം. കേരളത്തിൽ ആദായനികുതി വകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തും. 1823 കോടി രൂപ അടയ്ക്കാൻ നോട്ടീസ് നൽകിയതിലാണ് പ്രതിഷേധം.
 

Share this story