സംസ്ഥാനത്ത് എച്ച് 1 എൻ 1 കേസുകളിൽ വർധന; മലപ്പുറത്ത് കോളറ, എറണാകുളത്ത് ഡെങ്കിപ്പനി

fever

സംസ്ഥാനത്ത് എച്ച് 1 എൻ 1 കേസുകളിൽ വർധന. ഇന്നലെ ആറ് പേർക്കാണ് എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. സമീപകാലത്തെ ഏറ്റവുമുയർന്ന കണക്കാണിത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് കേസുകൾ സ്ഥരികീരിച്ചത്

മലപ്പുറത്ത് മൂന്ന് കോളറ കേസുകൾ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് സ്ഥിരീകരിച്ച പത്ത് ഡെങ്കിപ്പനി കേസുകളിൽ നാലും എറണാകുളം ജില്ലയിലാണ്. സംസ്ഥാനത്ത് ഇന്നലെ 8487 പേരാണ് പനിക്ക് ചികിത്സ തേടിയത്. 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അതേസമയം രാജ്യത്ത് എച്ച് 3 എൻ 2 വൈറസിന്റെ വ്യാപനം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്രം അറിയിച്ചു. കർണാടകയിലും ഹരിയാനയിലും എച്ച് 3 എൻ 2 ബാധിച്ച് മരണം സംഭവിച്ചിരുന്നു. ഇതുവരെ 400ലധികം പേർക്ക് രോഗം ബാധിച്ചതായാണ് കണക്ക്‌
 

Share this story