മദ്യത്തിന് വില കൂടുന്നത് ജനങ്ങളെ മയക്കുമരുന്നിലേക്ക് തിരിക്കാൻ ഇടയാക്കും: കെ സുരേന്ദ്രൻ

K Surendran

സംസ്ഥാന ബജറ്റിനെ വിമർശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സാധാരണക്കാരുടെ നടുവൊടിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. മദ്യത്തിന് വില കൂടുന്നത് ജനങ്ങളെ കൂടുതലായി മയക്കുമരുന്നിലേക്ക് തിരിയാൻ ഇടയാക്കും. ഇന്ധനവില പൊതുവിപണിയിൽ വിലക്കയറ്റത്തിന് ഇടയാക്കുമെന്നും കെ സുരേന്ദ്രൻ വിമർശിച്ചു

ധനപ്രതിസന്ധിയുടെ പേരിൽ സർക്കാർ നികുതി കൊള്ളയാണ് നടത്തുന്നതെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരോപിച്ചിരുന്നു. അശാസ്ത്രീയമായ നികുതി വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ജനത്തെ കൂടുതൽ പ്രയാസത്തിലാക്കി പെട്രോളിനും ഡീസലിനും സെസ് പിരിക്കുന്നു. മദ്യത്തിന് സെസ് കൂട്ടുന്നത് ഗുരുതരമാണ്. നികുതി വർധനവിനെതിരെ യുഡിഎഫ് പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്നും സതീശൻ അറിയിച്ചു.
 

Share this story