കടബാധ്യത; കണ്ണൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കടബാധ്യതയെ തുടർന്ന് കണ്ണൂർ നടുവിൽ പഞ്ചായക്കിലാണ് കർഷകൻ ആത്മഹത്യ ചെയ്തത്. നൂലിട്ടാമല ഇടപ്പാറയ്ക്കല്‍ ജോസ് (64) ആണ് മരിച്ചത്.

ജോസ് വാഴക്കര്‍ഷകനായിരുന്നു. ഇന്നു രാവിലെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കര്‍ഷക വായ്പയെടുത്തിരുന്നു. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്നതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് സൂചന.

Share this story