അനിശ്ചിതകാല പണിമുടക്ക്: റേഷൻ വിതരണം സ്തംഭനത്തിലേക്ക്

Reshion Kada

കൊച്ചി: സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും സ്തംഭനാവസ്ഥയിലേക്ക്. റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തെ റേഷൻ വിതരണവും പ്രതിസന്ധിയിലാകുന്നത്. ശനിയാഴ്ച മുതൽ പണിമുടക്കുമെന്നാണ് റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാരുടെ സംഘടന അറിയിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും സ്തംഭിക്കുമെന്ന് ഉറപ്പാണ്.

കുടിശ്ശിക തീർക്കുന്നതിൽ സപ്ലൈകോ വീഴ്ച വരുത്തിയതിനെ തുടർന്നാണ് തീരുമാനമെന്നു കരാരുകാരുടെ സംഘടന അറിയിച്ചു. കുടിശ്ശിക തന്നു തീർക്കാതെ മുന്നോട്ടുപോകാനാവില്ലെന്നും കരാറുകാരുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ അനിശ്ചിതകാല പണിമുടക്ക് ഒത്തുതീർപ്പാക്കാനുള്ള ഊർജിതശ്രമം നടന്നുവരികയാണ്.

Share this story