ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; റംസാന് മുസ്ലീം വീടുകൾ സന്ദർശിക്കുമെന്ന് പ്രകാശ് ജാവേദ്കർ

prakash

റംസാന് മുസ്ലീം വീടുകൾ സന്ദർശിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവേദ്കർ. എൽഡിഎഫും യുഡിഎഫും ബിജെപിയെ ന്യൂനപക്ഷങ്ങളുടെ മുന്നിൽ ചിത്രീകരിച്ചിരുന്നത് നല്ല നിലയിലായിരുന്നില്ല. അതിൽ മാറ്റമുണ്ടാക്കുന്നുണ്ടെന്നും പ്രകാശ് ജാവേദ്കർ പറഞ്ഞു. 

ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. ജാതിമത ഭേദമന്യെ എല്ലാവരും ഒന്നിച്ച് ജീവിക്കുന്ന ഭൂമിയിലെ അപൂർവം രാജ്യങ്ങളിലൊന്ന്. ഇവിടെ ആഘോഷങ്ങൾ എല്ലാം ഒന്നിച്ച് കൊണ്ടാടുന്നു. വിഷുവിന് ചുമതലപ്പെട്ടവരുടെ വീടുകളിലേക്ക് അന്യമതസ്ഥർ എത്തുന്നു. ഇതാണ് യഥാർഥ ഇന്ത്യയെന്ന് പ്രകാശ് ജാവേദ്കർ പറഞ്ഞു

ബിജെപിയിൽ എല്ലാ വിഭാഗം ആളുകളുമുണ്ട്. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൂടുതൽ ശക്തമാകുമെന്നും ജാവേദ്കർ പറഞ്ഞു.
 

Share this story