കൊച്ചി-അബൂദാബി ഇൻഡിഗോ വിമാനത്തിന് സാങ്കേതിക തകരാർ; 2 മണിക്കൂർ പറന്ന ശേഷം കൊച്ചിയിൽ തിരിച്ചിറക്കി

indigo

കൊച്ചിയിൽ നിന്ന് അബൂദാബിയിലേക്ക് പോയ ഇൻഡിഗോ വിമാനം രണ്ട് മണിക്കൂർ നേരം പറന്നതിന് ശേഷം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയിൽ തന്നെ തിരിച്ചിറക്കി. വെള്ളിയാഴ്ച രാത്രി കൊച്ചിയിൽ നിന്ന് യാത്ര തിരിച്ച വിമാനമാണ് പുലർച്ചെ കൊച്ചിയിൽ തന്നെ തിരിച്ചിറക്കിയത്

180ലേറെ യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ട് മണിക്കൂറിലേറെ നേരം പറന്ന ശേഷം പുലർച്ചെ 1.44ന് വിമാനം കൊച്ചിയിൽ തന്നെ സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. സംഭവത്തിൽ ഇൻഡിഗോ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്ക് മറ്റൊരു വിമാനം സജ്ജമാക്കി നൽകി. ഈ വിമാനം പുലർച്ചെ 3.30ന് കൊച്ചിയിൽ നിന്ന് അബൂദാബിയിലേക്ക് പുറപ്പെട്ടു.
 

Tags

Share this story