ചതയ ദിനാഘോഷത്തെ ചൊല്ലി ബിജെപിയിൽ ആഭ്യന്തര കലഹം; ദേശീയ കൗൺസിൽ അംഗം പാർട്ടി വിട്ടു
Sep 7, 2025, 12:36 IST

ചതയ ദിനാഘോഷത്തെ ചൊല്ലി ബിജെപിയിൽ ആഭ്യന്തര കലഹം. ദേശീയ കൗൺസിൽ അംഗമായ കെ ബാഹുലേയൻ പാർട്ടി വിട്ടു. ഒബിസി മോർച്ചയെ ചതയ ദിനാഘോഷത്തിന് നിയോഗിച്ചതിൽ പ്രതിഷേധിച്ചാണ് പാർട്ടിയിൽ നിന്നുള്ള രാജി
എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറിയാണ് ബാഹുലേയൻ. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് രാജി പ്രഖ്യാപനം. ശ്രീനാരയണ ഗുരു ജയന്തി നടത്തേണ്ടത് ഈഴവർ മാത്രമല്ലെന്ന് ബിജെപിയിലെ ഒരു വിഭാഗം പറയുന്നു.
നേരത്തെ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ടിപി സെൻകുമാറും രംഗത്തുവന്നിരുന്നു. ചതയ ദിനാഘോഷം നടത്താൻ ബിജെപി ഒബിസി മോർച്ചയെ ഏൽപ്പിച്ച സങ്കുചിത ചിന്താഗതിയിൽ പ്രതിഷേധിച്ച് ഞാൻ ബിജെപി വിടുന്നു എന്നായിരുന്നു ബാഹുലേയന്റെ ഫേസ്ബുക്ക് പോസ്റ്റ്