ഇൻഫ്ലുവൻസർ റിൻസി മുംതാസ് വീണ്ടും ലഹരിയുമായി പിടിയിൽ
Apr 15, 2026, 12:49 IST
കൊച്ചി: എംഡിഎംഎയുമായി ഇൻഫ്ലുവൻസർ റിൻസി മുംതാസ് അറസ്റ്റിൽ. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം എം.ജെ. റെസിഡൻസിയിൽ നിന്നാണ് റിൻസി പിടിയിലായത്. ലഹരി ഉപയോഗിക്കാനും വിൽക്കാനുമായിരുന്നു മുംതാസിന്‍റെ ശ്രമമെന്ന് പൊലീസ് കണ്ടെത്തി. വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഥ്, ആലുവ സ്വദേശി അഭിജിക്ക്, നൂറനാട് സ്വദേശി ബിജു എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
ഇതിനു മുൻപും റിൻലി ലഹരിക്കേസിൽ അറസ്റ്റിലായിട്ടുണ്ട്. സിനിമാ മേഖലയിൽ ഉൾപ്പെടെയുള്ളവർക്ക് ലഹരി എത്തിച്ചു കൊടുത്ത കേസിലായിരുന്നു അറസ്റ്റ്.
പത്ത് ലക്ഷം രൂപയ്ക്ക് റിൻസി എംഡിഎംഎ വാങ്ങിയെന്നാണ് പൊലീസ് അന്ന് കണ്ടെത്തിയത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും നിരവധി പേരാണ് റിൻസിയെ പിന്തുടരുന്നത്.
