ഭൂമി കച്ചവടത്തിന് കള്ളപ്പണ ഇടപാടെന്ന വിവരം; ഫാരിസ് അബൂബക്കറിനെതിരെ ഇ ഡിയും അന്വേഷണത്തിന്

faris

വ്യവസായി ഫാരിസ് അബൂബക്കറിനെതിരെ ഇഡിയും അന്വേഷണത്തിന്. ഫാരിസിന്റെ ഭൂമിയിടപാടുകൾക്ക് കള്ളപ്പണ ഇടപാട് നടന്നുവെന്ന വിവരങ്ങളെ തുടർന്നാണ് ഇ ഡി അന്വേഷണം നടത്തുന്നത്. ഫാരിസ് രജിസ്റ്റർ ചെയ്ത കമ്പനികളുടെ പേരിലും ഇഡി അന്വേഷണം നടത്തും. ഫാരിസിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾ ഇടനിലക്കാർ വഴി കൊച്ചിയിലടക്കം പലയിടത്തും ലാൻഡ് ബാങ്ക് സ്വന്തമാക്കിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ

ഇന്നലെ ആദായ നികുതി വകുപ്പ് ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തിയിരുന്നു. ചെന്നൈയിൽ നിന്നുള്ള ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് ഒരേസമയത്താണ് പരിശോധന നടത്തിയത്. കൊയിലാണ്ടി നന്ദി ബസാറിലെ വീട്ടിൽ ഫാരിസിന്റെ ബന്ധുക്കലുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന


 

Share this story