കണ്ണൂരിൽ അഗതി മന്ദിരത്തിൽ നിന്നും കാണാതായ അന്തേവാസി തോട്ടിൽ മരിച്ച നിലയിൽ

suicide

കണ്ണൂർ തിരുമേനിയിൽ അഗതി മന്ദിരത്തിലെ അന്തേവാസിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. ചെറുപുഴ തിരുമേനി തോട്ടിലാണ് മൃതദേഹം കണ്ടത്. പനച്ചിക്കൽ സ്വദേശി ചന്ദ്രനാണ് മരിച്ചത്

ചട്ടിവയൽ അഗതിമന്ദിരമായ സ്‌നേഹഭവനിലെ അന്തേവാസിയാണ് ചന്ദ്രൻ. കുളിക്കാനിറങ്ങിയപ്പോൾ കാൽ വഴുതി വീണാകാം മരിച്ചതെന്നാണ് സംശയിക്കുന്നത്. 

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ചന്ദ്രനെ കാണാതായിരുന്നു. അഗതി മന്ദിരത്തിലെ അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു.
 

Share this story