തവനൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; സംഘർഷത്തിൽ അഞ്ച് പേർക്ക് പരുക്ക്

jail

തവനൂർ സെൻട്രൽ ജയിലിൽ തടവുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തടവുകാർ കുളിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് ആദ്യം ഏറ്റുമുട്ടലുണ്ടായത്. പിന്നീട് മൂന്ന് തവണ കൂടി ഏറ്റുമുട്ടലുണ്ടായി. സംഘർഷത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. തടവുകാർ തമ്മിലുള്ള മുൻ വൈരാഗ്യത്തെ തുടർന്നുണ്ടായ വാക്കുതർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്

കൊടി സുനി അടക്കമുള്ള പ്രതികളെ പാർപ്പിച്ചിരിക്കുന്ന ജയിലാണ് തവനൂർ സെൻട്രൽ ജയിൽ. വിയ്യൂരിലെ അതീവ സുരക്ഷ ജയിലിൽ നിന്ന് അടുത്തിടെയാണ് സുനിയെ തവനൂരിലേക്ക് മാറ്റിയത്. തവനൂർ ജയിലിൽ നേരത്തെയും തടവുകാർ തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ട്. മറ്റ് ജയിലുകളിൽ നിന്ന് ഇവിടേക്ക് മാറ്റിയ പ്രശ്‌നക്കാരും ഇവിടെയുള്ള തടവുകാരും തമ്മിലാണ് ഏറ്റുമുട്ടിയത്.
 

Share this story