ഇന്നസെന്റിന്റെ സംസ്‌കാരം ചൊവ്വാഴ്ച; കൊച്ചിയിൽ പൊതുദര്‍ശനം തുടരുന്നു

innocent

ഇന്നസെന്റിന്റെ സംസ്‌കാരം ചൊവ്വാഴ്ച; കൊച്ചിയിൽ പൊതുദർസനം തുടരുന്നു
ഇന്നസെന്റിന്റെ സംസ്‌കാരം ചൊവ്വാഴ്ച; കൊച്ചിയിൽ പൊതുദർസനം തുടരുന്നു
ഇന്നസെന്റിന്റെ സംസ്‌കാരം ചൊവ്വാഴ്ച നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. ഇന്ന് രാവിലെ കൊച്ചിയിലും തുടർന്ന് ഇരിങ്ങാലക്കുടയിലും ഭൗതികദേഹം പൊതുദർശനത്തിന് വെക്കും. ഇന്നലെ രാത്രി 10.30ഓടെയാണ് മലയാളത്തിന്റെ നിറചിരി നിത്യതയിലേക്ക് മടങ്ങിയത്. 

കൊച്ചി വിപിഎസ് ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങലും ഹൃദയാഘാതവുമാണ് മരണകാരണം. രോഗം മൂർച്ഛിച്ചതോടെ പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലായിരുന്നു. 

അർബുദരോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവരവ് നടത്തിയ വ്യക്തിയായിരുന്നു ഇന്നസെന്റ്. കാൻസർ വാർഡിലെ ചിരി ഉൾപ്പെടെ നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി നിരവധി വർഷം പ്രവർത്തിച്ചു. ചാലക്കുടി എംപിയായിരുന്നു

രാവിലെ 8 മണി മുതൽ മൃതദേഹം കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. 11 മണിയോടെ സ്വന്തം നാടായ തൃശ്ശൂരിലേക്ക് കൊണ്ടുപോകും. 12 മുതൽ 3.30 വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം. മൂന്നര മുതൽ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടിൽ പൊതുദർശനമുണ്ടാകും.
 

Share this story