സുരേഷ് ഗോപിയുടെ ഫ്‌ളക്‌സിൽ ഇന്നസെന്റിന്റെ ചിത്രവും; നടപടി സ്വീകരിക്കുമെന്ന് ഇന്നസെന്റിന്റെ കുടുംബം

flex

തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ഫ്‌ളക്‌സിൽ അന്തരിച്ച നടനും മുൻ ഇടത് എംപിയുമായ ഇന്നസെന്റിന്റെ ചിത്രം. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തെരഞ്ഞെടുപ്പ് ഫ്‌ളക്‌സിലാണ് ഇന്നസെന്റിന്റെ ചിത്രവും ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇരിങ്ങാലക്കുടയിലെ വിവാദ ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. തങ്ങളുടെ അനുവാദത്തോടെയല്ല ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം പ്രതികരിച്ചു. 

പാർട്ടിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും പാർട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും ഇന്നസെന്റിന്റെ മകൻ സോണറ്റ് പറഞ്ഞു


 

Share this story