ചമ്പക്കര മീൻ മാർക്കറ്റിൽ ആരോഗ്യവിഭാഗത്തിന്റെ പരിശോധന; പഴകിയ മീൻ പിടിച്ചെടുത്തു

fish
ചമ്പക്കര മീൻ മാർക്കറ്റിൽ കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന. ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിച്ച മീനുകളാണ് പരിശോധിച്ചത്. മാർക്കറ്റിൽ നിന്നും പഴകിയ മീൻ കണ്ടെടുത്തു. കർണാടകയിൽ നിന്നും ലോറിയിൽ കൊണ്ടുവന്ന മീൻ പിടിച്ചെടുക്കുകയും ചെയ്തു. ഇവ അഴുകിയതെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കി.
 

Share this story