പവർകട്ടിൽ ഏകീകൃത സമയക്രമം പാലിക്കാൻ നിർദേശം, ഇന്ന് മുതൽ കറന്റ് പോകുന്ന സമയം നേരത്തെ അറിയാം

പവർകട്ട്

തിരുവനന്തപുരം: ലോഡ് ഷെഡിങ്ങിൽ ഏകീകൃത സമയക്രമം പാലിക്കാൻ നിർദേശം. ഒരാഴ്ച ഒരേ സമയം കട്ട് വേണമെന്നാണ് നിർദേശം. പവർകട്ട് സമയം ഇന്ന്‌ മുതൽ നേരത്തെ അറിയാം. ഈ സംവിധാനം ഇന്ന്‌ നിലവിൽ വരും. 

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്നിരുന്നു. പവർകട്ടിന് ഒന്നര മണിക്കൂർ മുൻപ് സന്ദേശം ലഭിക്കും. വൈകീട്ട് 6.30 മുതൽ രാത്രി 1.00 വരെയുള്ള സമയങ്ങളിലാണ് പ്രധാനമായും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഇന്നലെ വൈദ്യുതി ആവശ്യകതയിൽ 700 മെഗാവാട്ടിന് മുകളിൽ കുറവുണ്ടായി. അതേസമയം പ്രതിസന്ധി കുറക്കാനായി ജലവൈദ്യുതി ഉൽപാദനം കൂട്ടി.

ഫോണിൽ അലേർട്ട് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?

​മൊബൈൽ നമ്പർ ഇതുവരെ കെ.എസ്.ഇ.ബിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ SMS ലഭിക്കില്ല. നമ്പർ രജിസ്റ്റർ ചെയ്യാനുള്ള വഴികൾ താഴെ നൽകുന്നു:

കെ.എസ്.ഇ.ബി (KSEB) വെബ്‌സൈറ്റ് സന്ദർശിക്കുക: [wss.kseb.in/selfservices](https://wss.kseb.in/selfservices/) ലിങ്കിൽ കയറി 'Register Mobile/Email' സെക്ഷൻ തിരഞ്ഞെടുക്കുക.

വിവരങ്ങൾ നൽകുക: നിങ്ങളുടെ കൺസ്യൂമർ നമ്പറും (Consumer Number) അവസാനത്തെ ബിൽ നമ്പറും (Bill Number) നൽകി വെരിഫൈ (Validate) ചെയ്യുക.

SMS സേവനം ഉറപ്പാക്കുക: നമ്പർ ലിങ്ക് ചെയ്യുന്നതോടെ വൈദ്യുതി തടസ്സം സംബന്ധിച്ച സന്ദേശങ്ങൾ ഫോണിൽ ലഭിച്ചുതുടങ്ങും.

Tags

Share this story