ഇന്റഗ്രേറ്റഡ് പ്രൊഫഷണൽസ് ഫോറം IPF തിരുവനന്തപുരം റീജിയൻ ഇഫ്താർ സംഘടിപ്പിച്ചു

Valla
ഇന്റർഗ്രേറ്റഡ് പ്രൊഫസഷനൽസ് ഫോറം IPF ട്രിവാൻഡ്രം റീജിയൻ ഇഫ്താർ സമസ്ത കേന്ദ്ര മുഷാവറ അംഗം അബ്ദുറഹ്മാൻ സഖാഫി വിഴിഞ്ഞം ഉത്ഘാടനം ചെയുന്നു

ഇന്റഗ്രേറ്റഡ് പ്രൊഫഷണൽസ് ഫോറം IPF തിരുവനന്തപുരം റീജിയൻ ഇഫ്താർ സംഘടിപ്പിച്ചു. 

തമ്പാനൂർ ഹോട്ടൽ ഹൈലാൻഡ് പാർക്കിൽ നടന്ന സംഗമം സമസ്ത കേന്ദ്ര മുഷാവറ അംഗം അബ്ദുറഹ്മാൻ സഖാഫി വിഴിഞ്ഞം ഉത്ഘാടനം ചെയ്തു.  റമദാൻ വ്രതത്തിലൂടെ നേടിയെടുത്ത ആത്മവിശുദ്ധി തുടർജീവിതത്തിൽ നിലനിർത്തുന്നതിന് വേണ്ട പ്രവർത്തനങ്ങൾ ചെയ്യണമെന്നും, റംസാൻ അവസാന രാവുകളിൽ പ്രാർത്ഥനകൾ വർധിപ്പിച്ചുകൊണ്ട് സൃഷ്ടാവിലേക്ക് അടുക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. 

തൊഴിൽ മേഖലകളിലെ പ്രവർത്തനങ്ങളിൽ ധാർമികത കൈമുതലാക്കുവാനും സഹജീവികളോട് സ്നേഹത്തിലും കാരുണ്യത്തിലും വർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെൻട്രൽ സെനറ്റ് ഫിനാൻസ് ഡയറക്ടർ ഡോ.ഷംനാദ് ശംസുദ്ധീൻ അധ്യക്ഷത വഹിച്ചു. മൈനൊരിറ്റി പി. എസ്. സി സെന്റർ പ്രിൻസിപ്പൽ അബ്ദുൾ അയൂബ് മുഖ്യാഥിതിയായിരുന്നു. 

ഷാഫി ജമലുല്ലൈലി തങ്ങൾ, ഡോ. അനസ്, ഡോ.നസിം വി,  മജീദ്.കെ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ ഡയറക്ടർ ഡോ.അൻവർ നാസർ സ്വാഗതവും അബ്ദുൽ റഊഫ് നന്ദിയും പറഞ്ഞു.

Share this story