മറൈൻ ഡ്രൈവിൽ അന്താരാഷ്ട്ര വാണിജ്യ സമുച്ചയം; ശബരിമല മാസ്റ്റർ പ്ലാനിന് 27.6 കോടി, മെയ്ക്ക് ഇൻ കേരളക്ക് 1829 കോടി

balagopal

ശബരിമല മാസ്റ്റർ പ്ലാനിന് സംസ്ഥാന ബജറ്റിൽ 27.6 കോടി രൂപ വകയിരുത്തി. പ്രദേശിക വികസന പരിപാടികൾക്ക് 252 കോടി. കൊച്ചി മറൈൻ ഡ്രൈവിൽ അന്താരാഷ്ട്ര വാണിജ്യ സമുച്ചയം നിർമിക്കാൻ 2150 കോടി. സഹകരണ മേഖലക്ക് 134.42 കോടി. വനിതാ സഹകരണ സംഘങ്ങൾക്ക് 2.5 കോടി. ഇടമലയാർ പദ്ധതിക്ക് 35 കോടി.

രണ്ടാം കുട്ടനാട് പാക്കേജിന് 5 കോടി. കെഎസ്ഇബി ഡാമുകളുടെ അറ്റകുറ്റപ്പണി നടത്താൻ 10 കോടി. ആലപ്പുഴ, കോട്ടയം ജില്ലകളിലെ വെള്ളപൊക്ക ദുരീകരണത്തന് 57 കോടി. പുതിയ ജലവൈദ്യുത പദ്ധതി നടപ്പാക്കാനുള്ള സാധ്യതാ പഠനത്തിന് 15 കോടി. കുറ്റ്യാടി ജലസേചന പദ്ധതിക്ക് 7 കോടി അനുവദിച്ചു. 

മെയ്ക്ക് ഇൻ കേരളക്ക് 1829 കോടി. കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിന് 30 കോടി. കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണത്തിന് രണ്ട് കോടി. കൈത്തറി മേഖലക്ക് 51.8 കോടി. കൈത്തറി ഗ്രാമങ്ങൾ രൂപവത്കരിക്കാൻ നാല് കോടി. കയർ ഉത്പന്ന മേഖലക്ക് 107.64 കോടി. ഖാദി വ്യവസായത്തിന് 14.8 കോടി. കെഎസ്‌ഐഡിസിക്ക് 127.5 കോടി


 

Share this story