മൂന്ന് വർഷത്തിൽ 3 ലക്ഷം കോടിയുടെ നിക്ഷേപം ലക്ഷ്യം; കേന്ദ്ര അവഗണന തുടർന്നാൽ പ്ലാൻ ബി

സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. സംസ്ഥാനത്ത് സൂര്യോദയ സമ്പദ് ഘടനയെന്ന് ധനമന്ത്രി പറഞ്ഞു. കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞു. മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം അടുത്ത മൂന്ന് വർഷത്തിൽ ലക്ഷ്യമിടുന്നു. 

കേരളത്തെ മെഡിക്കൽ ഹബ്ബാക്കി മാറ്റും. വിഴിഞ്ഞം ഈ വർഷം മേയ് മാസം പ്രവർത്തനം ആരംഭിക്കും. കേന്ദ്രത്തിന് കേരളത്തോടുള്ള ശത്രുതാപരമായ സമീപനമാണ്. കേന്ദ്രസമീപനം  സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നു. കേരളത്തെ തകർക്കാൻ കഴിയില്ലെന്നും ധനമന്ത്രി പറഞ്ഞു

കെ റെയിൽ പദ്ധതി നടപ്പാക്കാനുള്ള ശ്രമം തുടരും. കേന്ദ്ര അവഗണന തുടർന്നാൽ പ്ലാൻ ബിയെ കുറിച്ച് ആലോചിക്കേണ്ടി വരും. പ്രതിപക്ഷവും ഇപ്പോൾ കേന്ദ്ര അവഗണനയുണ്ടെന്ന് സമ്മതിക്കുന്നു. 100 രൂപ നികുതി പിരിച്ചാൽ കേരളത്തിന് കേന്ദ്രം തരുന്നത് 21 രൂപയാണ്. ഉത്തർപ്രദേശിന് ഇത് 46 രൂപയാണെന്നും ധനമന്ത്രി പറഞ്ഞു
 

Share this story