എന്നെ അറിയില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ; കണ്ട തീയതികൾ പുറത്തുവിടുമെന്ന് സ്വപ്ന

Swapna

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷ്. നിയമസഭയിൽ വന്ന് എന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും പച്ചക്കള്ളം വിളിച്ചുപറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് സ്വപ്ന ചോദിച്ചു. മണിക്കൂറുകളോളം ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസ് സംബന്ധിച്ചും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു

ഒറ്റയ്ക്കും ശിവശങ്കറിനൊപ്പവും മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങൾക്കായി മാത്രം താൻ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. എന്നിട്ടും എന്നെ കണ്ടിട്ടുപോലുമില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്ക് എങ്ങനെ കഴിയുന്നുവെന്നും സ്വപ്ന ചോദിച്ചു. മുഖ്യമന്ത്രിയെ കണ്ട തീയതികൾ പുറത്തുവിടും. അന്നേ ദിവസങ്ങളിലെ ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോയെന്നും സ്വപ്ന ചോദിച്ചു


 

Share this story