ശബരിമലയിൽ സ്വർണം എന്തെങ്കിലും ബാക്കിയുണ്ടോ; പരിഹാസ ചോദ്യവുമായി സുപ്രീം കോടതി
Feb 24, 2026, 14:46 IST
ശബരിമല സ്വർണക്കൊള്ള കേസിൽ ചോദ്യവുമായി സുപ്രീം കോടതി. സ്വർണം ബാക്കി എന്തെങ്കിലും ശബരിമലയിൽ അവശേഷിക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. പങ്കജ് ഭണ്ഡാരിയുടെ ജാമ്യഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജാമ്യ ഹർജി പരിഗണിക്കുന്നത് മാർച്ച് ഒമ്പതിലേക്ക് മാറ്റി
ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ആരോഗ്യ കാരണങ്ങൾ പരിഗണിച്ചാണ് എസ് ജയശ്രീക്ക് ജാമ്യം അനുവദിച്ചതെന്നും മറ്റൊരു പ്രതികൾക്കും ഇളവ് നൽകില്ലെന്നുമുള്ള സൂചനയും കോടതി നൽകി. അതേസമയം അറസ്റ്റ് നിയമവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരൻ പറഞ്ഞത്
ജസ്റ്റിസ് സതീശ് ചന്ദ്രശർമയാണ് ഹർജി പരിഗണിക്കുന്നതിനിടെ ശബരിമലയിൽ സ്വർണം വല്ലതും ബാക്കിയുണ്ടോയെന്ന് ചോദിച്ചത്. കാര്യങ്ങളൊക്കെ കേൾക്കുമ്പോൾ ഇത് ചോദിക്കാതിരിക്കാനാകില്ലെന്നും ജസ്റ്റിസ് പറഞ്ഞു.
