ഇഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ എടുക്കാൻ വിജിലൻസിന് ബാധ്യതയില്ലേ; ഹൈക്കോടതി

ED Court

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ ഇ ഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് ബാധ്യതയില്ലേയെന്ന് ഹൈക്കോടതി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് സുപ്രിംകോടതി വിധിയെന്നും ഹൈക്കോടതി നിരീക്ഷണം. എന്നാൽ പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയിൽ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

അതേസമയം വിജിലൻസ് കേസെടുക്കാൻ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് ഇ ഡി കോടതിയെ അറിയിച്ചു. തെളിവുകള്‍ സീല്‍ഡ് കവറില്‍ നല്‍കാമെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. ഇഡിക്ക് പരാതിയുണ്ടെങ്കില്‍ ഇഡി ഹര്‍ജി നല്‍കണമെന്ന് സര്‍ക്കാര്‍ വാദിച്ചു.

Tags

Share this story