ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

rain
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ റിപ്പോർട്ട്. കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലും തെക്കുകിഴക്കൻ അറബിക്കടലിനും മധ്യകിഴക്കൻ അറബിക്കടലിനും മുകളിലായി മറ്റൊരു ചിക്രവാത ചുഴിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായി വരുന്ന മൂന്ന് ദിവസം മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
 

Share this story