സംസ്ഥാനത്തെ മലയോര ജില്ലകളിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യത

rain

സംസ്ഥാനത്തെ മലയോര ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളം മേഘാവൃതമാണ്. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാർച്ച് - മെയ് 2023 പ്രവചനം പ്രകാരം കേരളത്തിൽ മാർച്ച് മാസത്തിൽ സാധാരണ ലഭിക്കുന്ന മഴയോ അതിൽ കൂടുതൽ മഴയോ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ്. സാധാരണ മാർച്ച് മാസത്തിൽ അനുഭവപ്പെടുന്നതിനേക്കാൾ കുറഞ്ഞ ചൂടിനായിരിക്കും സാധ്യതയെന്നും
കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു

Share this story