ആര് മുഖ്യമന്ത്രിയാകും എന്നതിൽ അല്ല പ്രസക്തി; യുഡിഎഫിന്റെ ഭരണം ഉണ്ടാക്കുകയാണ് ലക്ഷ്യം: കെസി വേണുഗോപാൽ
നിയമസഭയിൽ കോൺഗ്രസ് തിരിച്ചു വരിക മാത്രമാണ് ലക്ഷ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. മുഖ്യമന്ത്രി ആരാകണമെന്നത് പിന്നീട് തീരുമാനിക്കും. സ്ഥാനാർഥി നിർണയത്തിൽ ഇത്തവണ പ്രശ്‌നങ്ങളുണ്ടാകില്ല. ശബരിമല സ്വർണക്കൊള്ള കോൺഗ്രസിലേക്ക് എത്തിക്കാൻ ശ്രമിച്ചിട്ട് കാര്യമില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു
മുഖ്യമന്ത്രി ആരാണെന്ന ചോദ്യം ഞങ്ങളുടെ മുന്നിൽ ഇല്ലേയില്ല. അതിനൊക്കെ പാർട്ടിയുടെ സിദ്ധാന്തങ്ങൾക്ക് അനുസരിച്ച നയപരിപാടികളുണ്ട്. ഇപ്പോൾ ഭരണം തിരിച്ചു കൊണ്ടുവരിക എന്ന ഒറ്റ ലക്ഷ്യം മാത്രമേയുള്ളു. പത്ത് വർഷക്കാലത്തെ എൽഡിഎഫ് ഭരണം ജനങ്ങൾ മടുത്തിരിക്കുകയാണ്
ഇത് അവസാനിപ്പിച്ച് ഐക്യജനാധിപത്യ മുന്നണിയുടെ ഭരണം ഉണ്ടാകുക. ആര് മുഖ്യന്ത്രിയാകും എന്നതിൽ അല്ല പ്രസക്തി. ശക്തമായിട്ടുള്ള ഭരണം, ജനങ്ങളുടെ പ്രതീക്ഷക്ക് അനുസരിച്ച് വികസന പ്രവർത്തനങ്ങളും അവർക്ക് വേണ്ടിയുള്ള ക്ഷേമ പ്രവർത്തനങ്ങളും നടത്താൻ കഴിയുന്ന ജനങ്ങളുടേതായിട്ടുള്ള സർക്കാർ ഉണ്ടാക്കുക എന്നതാണ് ആവശ്യമെന്നും കെസി വേണുഗോപാൽ പറഞ്ഞു
